ദേശീയം

ഏകീകൃത സിവിൽ കോഡ് രാജ്യത്തിന് ആവശ്യം; കേന്ദ്ര സർക്കാർ നടപടി എടുക്കണമെന്ന് ഡൽഹി ഹൈക്കോടതി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഡൽഹി ഹൈക്കോടതി. രാജ്യത്തെ എല്ലാവർക്കും ഒരുപോലെ ബാധകമാകുന്ന ഒരു സിവിൽ കോഡ് ആവശ്യമാണെന്നു കോടതി നിരീക്ഷിച്ചു. രാജസ്ഥാനിലെ മീണ സമുദായത്തിൽപ്പെട്ട ദമ്പതിമാരുടെ വിവാഹമോചനക്കേസ് പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്.

ആധുനിക ഇന്ത്യൻ സമൂഹം ഒരേ തരത്തിലുള്ള കാഴ്ചപ്പാടാണ് സ്വീകരിക്കുന്നതെന്നും ജാതി, മതം തുടങ്ങിയ വേർതിരിവുകൾ സാവധാനം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും ജസ്റ്റിസ് പ്രതിഭ എം സിങ് നിരീക്ഷിച്ചു. ഉചിതമായ നടപടി എടുക്കാനായി കേസിലെ വിധിയുടെ പകർപ്പ് കേന്ദ്ര നിയമവകുപ്പ് സെക്രട്ടറിക്ക് അയച്ചുകൊടുക്കാനും ഹൈക്കോടതി നിർദേശിച്ചു. 

രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഒരേ നിയമം ബാധകമാക്കുന്നതാണ് ഏകീകൃത സിവിൽ കോഡ്. ഇതുവഴി വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങളിൽ എല്ലാ മത വിഭാഗത്തിലുള്ളവർക്കും ഒരേ നിയമം ബാധകമാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്