ദേശീയം

മിന്നല്‍ പ്രളയത്തില്‍ കാറുകള്‍ കൂട്ടത്തോടെ ഒഴുകി, ദേശീയപാത വെള്ളച്ചാട്ടമായി ; മേഘവിസ്‌ഫോടനത്തില്‍ ധര്‍മശാലയില്‍ കനത്തനാശം ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


സിംല : മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. പ്രളയത്തെയും വെള്ളപ്പാച്ചിലിനെയും തുടര്‍ന്ന് നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു. കനത്ത മഴയില്‍ മാഞ്ജി നദി കരകവിഞ്ഞൊഴുകി. 

കനത്ത മഴയില്‍ ചമോലിയില്‍ ഋഷികേശ്- ബദരീനാഥ് ദേശീയപാത തകര്‍ന്നു. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ഇവിടെ വെള്ളച്ചാട്ടം രൂപപ്പെട്ടു. ഇതോടെ ദേശീയപാതയിലെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. 

പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ധര്‍മശാലയില്‍ 3000 മില്ലിമീറ്റര്‍ മഴ പെയ്തുവെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. മാംഗ്‌സു നാഗില്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും കാറുകള്‍ അടക്കം വാഹനങ്ങള്‍ ഒഴുകിപ്പോകുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

സംഗീത് ശിവന്‍ അനശ്വരമാക്കിയ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍