ദേശീയം

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കം, സര്‍വകക്ഷി യോഗം ഇന്ന്, പ്രധാനമന്ത്രി പങ്കെടുത്തേക്കും

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാവും. സമ്മേളത്തിന് മുൻപായി സർക്കാരും സ്‌പീക്കറും വിളിച്ച സർവകക്ഷി യോഗം ഇന്ന് ചേരും. പാർലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി വിളിച്ച സർവ്വകക്ഷി യോഗം രാവിലെ 11 മണിക്കാണ് ചേരുക. വൈകീട്ട് 4 മണിക്കാണ് ലോക്സഭ സ്പീക്കർ ഓം ബിർള വിളിച്ച സർവ്വകക്ഷി യോഗം. 

കോവിഡ് പ്രതിരോധത്തിലെ വീഴ്ച, കാർഷിക നിയമങ്ങൾ എന്നിവയിലൂന്നി വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധം ഉയരുമെന്ന് വ്യക്തം. ഓഗസ്റ്റ് 13 വരെയാണ് വർഷക്കാല സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 11 മുതൽ വൈകിട്ട് 6 വരെയാണ് ഇരു സഭകളും ചേരുക. വാക്സിൻ വിതരണം,കർഷക സമരം, ഇന്ധന വില വർധ, സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങൾ സഭയെ പ്രക്ഷുബ്ദമാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സർവക്ഷി യോഗത്തിനെത്തിയേക്കും. എൻഡിഎ നേതാക്കളുടെ യോഗവും ചേരുന്നുണ്ട്. സഭയിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ കോൺഗ്രസ് ലോക്‌സഭ എംപിമാരും യോഗവും വിളിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി