ദേശീയം

പ്രശാന്ത് കിഷോറിന്റെ സംഘത്തെ തടങ്കലിലാക്കി ത്രിപുര പൊലീസ്; 'മോചിപ്പിക്കാന്‍' മന്ത്രിമാരെ അയച്ച് മമത

സമകാലിക മലയാളം ഡെസ്ക്


അഗര്‍ത്തല: രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ടീം അംഗങ്ങളെ ത്രിപുര പൊലീസ് ഹോട്ടലില്‍ തടങ്കലിലാക്കി. ത്രിപുരയിലെ അഗര്‍ത്തലയില്‍ ഹോട്ടലില്‍ ക്യാമ്പ് ചെയ്യുകയായിരുന്ന 23 ഐ പാക് അംഗങ്ങളെയാണ് ത്രിപുര പൊലീസ് തടഞ്ഞുവെച്ചത്. ഞായറാഴ്ച രാത്രിമുതല്‍ ഇവരെ പൊലീസ് തടഞ്ഞുവെച്ചിരിക്കുയാണെന്ന് ഐ പാക് പ്രതിനിധികള്‍ പറഞ്ഞു. 

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ഇവരെ തടഞ്ഞുവെച്ചത്. 2023 നിയമഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി സര്‍വേയ്ക്ക് എത്തിയതായിരുന്നു സംഘം. ആരോഗ്യപ്രവര്‍ത്തകരുടെ അനുമതിയില്ലാതെ പുറത്തുപോകരുത് എന്നാണ് ഇവര്‍ക്ക് പൊലീസ് നല്‍കിയിരിക്കുന്ന നിര്‍ദേശം. 

ഇവരെ തിരികെ കൊണ്ടുവരാനായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മന്ത്രിമാരെ ത്രിപുരയിലേക്ക് അയച്ചു. ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു, നിയമ മന്ത്രി മോലോയ് ഘട്ടക് എന്നിവരാണ് ത്രിപുരയിലേക്ക് തിരിച്ചിരിക്കുന്നത്. 

ബംഗാളിന് പുറത്തേക്ക് പാര്‍ട്ടി വളര്‍ത്താന്‍ ശ്രമിക്കുന്ന മമത, ത്രിപുര തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രശാന്ത് കിഷോറിന്റെ സംഘം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സര്‍വേകള്‍ നടത്തി വരികയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്