ദേശീയം

കാലാവധി തീര്‍ന്ന് ഉപേക്ഷിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം തട്ടി; എംപിയുടെ 37,000 രൂപ കവര്‍ന്നു, പരാതി

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: കാലാവധി തീര്‍ന്നപ്പോള്‍ ഉപേക്ഷിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് രാജ്യസഭാംഗത്തിന്റെ 37,000 രൂപ തട്ടിയതായി പരാതി. ബിജെപി രാജ്യസഭാംഗവും ഛത്തിസ്ഗഢിലെ മുന്‍ മന്ത്രിയുമായ രാംവിചാര്‍ നേതമാണ് തേലിബന്ധ പൊലീസില്‍ പരാതി നല്‍കിയത്.

2020ല്‍ കാലാവധി കഴിഞ്ഞ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് താന്‍ ഉപേക്ഷിച്ചതാണെന്ന് എംപി പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം ബാങ്കില്‍നിന്നു വിളിച്ച് 45,000 രൂപ അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കാര്‍ഡ് കാലാവധി കഴിഞ്ഞെന്നും പുതുക്കിയിട്ടില്ലെന്നും അറിയിച്ചപ്പോള്‍ ബാങ്കില്‍നിന്നാണ് ഈ കാര്‍ഡ് ഫെബ്രുവരിയില്‍ ഉപയോഗിച്ചതായി വിവരം ലഭിച്ചതെന്ന് രാംവിചാര്‍ നേതം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കാലാവധി തീര്‍ന്ന കാര്‍ഡ് ഉപയോഗിച്ച് ഈ ഫെബ്രുവരി 24നാണ് ഇടപാടു നടത്തിയിരിക്കുന്നത്. ഉപേക്ഷിച്ച കാര്‍ഡ് കൈക്കലാക്കിയ ആരോ അതു പുതുക്കിയത് ആവാമെന്നാണ് പൊലീസ് കരുതുന്നത്. 

508.92 ഡോളറിന്റെ ഇടപാടാണ് നടത്തിയത്. രൂപയില്‍ ഏകദേശം 36,844. ഇതിനു പലിശയും ഇടപാടു ഫീസും ചേര്‍ത്താണ് 45,000 രൂപ അടയ്ക്കാന്‍ ബാങ്കുകാര്‍ ആവശ്യപ്പെട്ടത്. കാര്‍ഡ് ഉപയോഗിക്കുന്നില്ലെന്നും തെറ്റിയതാവാമെന്നും പറഞ്ഞ് ആദ്യം ബാങ്കുകാരെ ഒഴിവാക്കി. എന്നാല്‍ അവര്‍ പരിശോധിച്ച ശേഷം വീണ്ടും വിളിക്കുകയായിരുന്നു. തുടര്‍ന്നു ബാങ്കില്‍ എത്തി പരിശോധിച്ചപ്പോഴാണ് കാര്‍ഡ് പുതുക്കിയതായി കണ്ടത്. 

പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസിയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'