ദേശീയം

ജന്മദിനാഘോഷത്തിനിടെ സുഹൃത്ത്‌ മയക്കുമരുന്ന് കുത്തിവച്ചു; 17കാരന്റെ കൈ മുറിച്ചുമാറ്റി

സമകാലിക മലയാളം ഡെസ്ക്

ബംഗളുരു: ജന്മദിനാഘോഷപരിപാടിയ്ക്കിടെ  സുഹൃത്ത്‌ മയക്കുമരുന്ന് കുത്തിവച്ചതിനാല്‍ പതിനേഴുകാരന്റെ കൈ മുറിച്ചുകളയേണ്ടി വന്നു. സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തവരില്‍ ഒരാളാണ് കൈയില്‍ ലഹരിനിറച്ച സിറിഞ്ച് കുത്തിയത്. ദിവസങ്ങള്‍ക്ക് ശേഷം കൈയിലെ വീക്കത്തെ തുടര്‍ന്നാണ് കൗമാരക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ജന്മദിനാഘോഷത്തിനിടെ ചിലര്‍ നിര്‍ബന്ധപൂര്‍വം മകന്റെ കൈയില്‍ മയക്കുമരുന്ന് കുത്തിവെക്കുകയായിരുന്നെന്ന് പിതാവ് ആരോപിക്കുന്നു. ആഘോഷപരിപാടികളില്‍ പങ്കെടുത്ത് നാല് ദിവസത്തിന് ശേഷമാണ്  കൈ വല്ലാതെ വീങ്ങിയത്. തുടര്‍ന്ന് ഇവര്‍ 17കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിഷം ശരീരത്തിലുള്ളതിനാല്‍ കൈ മുറിച്ചുകളയണണമെന്ന് ഡോക്ടര്‍ നിര്‍ദേശിക്കുകായിരുന്നു.

ബംഗളുരൂവിലെ ചാമരാജ്‌പേട്ടിലായിരുന്നു ജന്മദിനാഘോഷ പരിപാടി നടന്നത്. പരിപാടിക്കിടെ വോളിബോള്‍ പരിശീലകനായ ആളാണ് ചില ഗുളികകള്‍ പൊടിച്ച് ചേര്‍ത്ത മിശ്രിതം ശരീരത്തില്‍ കുത്തിവയ്ചതെന്ന് 17 കാരന്‍ പറയുന്നു. കൈയിലെ വീക്കത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയിലത്തിച്ചത്. എന്നാല്‍ കൈമുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. 

സംഭവത്തിന് പിന്നാലെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതിയ്‌ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്

നിക്ഷേപകരുടെ 5.5 ലക്ഷം കോടി രൂപ 'വാഷ്ഔട്ട്'; ഓഹരി വിപണിയില്‍ കനത്ത നഷ്ടം, ഇടിവ് നേരിട്ടത് ഓട്ടോ, മെറ്റല്‍ കമ്പനികള്‍