ദേശീയം

അംബാനിയുടെ വീടിനു സമീപം കാറില്‍ സ്‌ഫോടക വസ്തു; അന്വേഷണം എന്‍ഐഎയ്ക്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. ആഭ്യന്തര മന്ത്രാലയം ഇതിനായി ഉത്തരവിറക്കി.

കഴിഞ്ഞ മാസം 25നാണ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടക വസ്തുക്കളുമായി സ്‌കോര്‍പിയോ കാര്‍ കണ്ടെത്തിയത്. ഇരുപതു ജലാറ്റിന്‍ സ്റ്റിക്കുകളാണ് കാറില്‍ ഉണ്ടായിരുന്നത്.

കാര്‍ മോഷ്ടിക്കപ്പെട്ടതാണെന്നാണ് മുംബൈ പൊലീസ് പറയുന്നത്. ഫെബ്രുവരി പതിനെട്ടിന് എയ്‌റോലി മുലുന്ദ് പാലത്തിനു സമീപം നിന്നു മോഷ്ടിക്കപ്പെട്ടതാണ് കാറെന്ന് പൊലീസ് പറഞ്ഞു. 

ഹിരേണ്‍ മന്‍സുഖ് എന്നയാളുടേതാണ് കാര്‍. ഇയാളെ കഴിഞ്ഞ വ്യാഴാഴ്ച താനെയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'