ദേശീയം

'കീറിയ ജീന്‍സ് ധരിച്ച് സ്ത്രീകള്‍ കാല്‍മുട്ടുകള്‍ കാണിക്കുന്നത് ശരിയല്ല; എങ്കിലും ക്ഷമ ചോദിക്കുന്നു'- ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ ക്ഷമാപണവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത്. കീറലുള്ള ജീന്‍സണിഞ്ഞ് കാല്‍മുട്ടുകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ത്രീകള്‍ സാമൂഹിക മൂല്യങ്ങളെ തരംതാഴ്ത്തുന്നു എന്നായിരുന്നു തീരഥ് സിങ് റാവത്തിന്റെ പ്രസ്താവന. ഇത് വലിയ വിവാദമായതോടെയാണ് അദ്ദേഹം ക്ഷമാപണവുമായി രംഗത്തെത്തിയത്. 

തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമാപണം നടത്തുന്നതായി അദ്ദേഹം പറഞ്ഞു. പക്ഷേ കീറിയ ജീന്‍സ് ധരിക്കുന്നത് ശരിയല്ലെന്ന തന്റെ പഴയ പ്രസ്താവന അദ്ദേഹം ആവര്‍ത്തിച്ചു. 

വീട്ടിലുള്ള കുട്ടികള്‍ക്ക് ശരിയായ മാതൃകയാവാനും നല്ല സന്ദേശം പകരാനും കീറലുള്ള ജീന്‍സിട്ട സ്ത്രീകള്‍ക്ക് സാധിക്കില്ലെന്ന് താന്‍ കരുതുന്നു എന്നായിരുന്നു തീരഥ് സിങ് റാവത്ത് പറഞ്ഞത്. സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന ഒരു സന്നദ്ധസംഘടനാ പ്രവര്‍ത്തക കീറലുള്ള ജീന്‍സണിഞ്ഞെത്തിയത് സമൂഹത്തെ കുറിച്ച് തനിക്കാശങ്ക ഉണ്ടാക്കിയെന്നും റാവത്ത് പറഞ്ഞിരുന്നു.

വിദേശീയര്‍ ഇന്ത്യയുടെ സംസ്‌കാരത്തെ അനുകരിച്ച് യോഗ ചെയ്യുകയും ശരീരം മുഴുവനായും മറയ്ക്കുന്ന വസ്ത്രം ധരിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ നഗ്‌നതാപ്രദര്‍ശനത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും റാവത്ത് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് നിരവധി സ്ത്രീകള്‍ രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍