ദേശീയം

കോവിഡിനെ തുടർന്ന് നിർത്തിയ പ്രധാനമന്ത്രിയുടെ വിദേശ പര്യടനത്തിന് ഇന്ന് തുടക്കം; മോദി ബം​ഗ്ലാദേശിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബം​ഗ്ലാദേശിലേക്ക്. ബംഗ്ലാദേശിലെത്തുന്ന പ്രധാനമന്ത്രി ഇന്നും നാളെയുമായി വിവിധ ചടങ്ങുകളിൽ പങ്കെടുക്കും. രാജ്യത്തിന്റെ അമ്പതാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളിൽ നരേന്ദ്ര മോദി മുഖ്യാതിഥിയാകും. കോവിഡ് മഹാമാരിയുടെ വ്യാപനത്തെത്തുടർന്ന് പ്രധാനമന്ത്രി വിദേശ സന്ദർശനം നിർത്തിവെച്ചിരിക്കുകയായിരുന്നു. 

സത്ഖിരയിലെ കാളിക്ഷേത്രവും, ഒരാഖണ്ഡിയിലെ മത്‌വാ ക്ഷേത്രവും മോദി സന്ദർശിക്കും. നാളെ പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ, ബം​ഗാൾ വോട്ട് ബാങ്കിൽ നിർണായക ശക്തിയായ മത്‌വാ വിഭാഗത്തിന്റെ ക്ഷേത്രത്തിലെ ദർശനത്തിന് രാഷ്ട്രീയപ്രാധാന്യവും ഏറെയാണ്. 

വ്യാപാരം, സ്റ്റാർട്ട് അപ്പ്, ദുരന്ത നിവാരണ മേഖലകൾ എന്നിവയിൽ ഇരു രാജ്യങ്ങളും പുതിയ കരാറുകളിലും ഏർപ്പെടും. ബംഗ്ലാദേശിന്റെ വികസനത്തിൽ ഇന്ത്യയുടെ പിന്തുണ എന്നുമുണ്ടാകുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി