ദേശീയം

മഹാരാഷ്ട്രയില്‍ റെക്കോര്‍ഡ് കോവിഡ് രോഗികള്‍; ഇന്ന് മാത്രം 40,414 പേര്‍; രാത്രി കര്‍ഫ്യൂ തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

മുംബൈ:മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 40,414 പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത്ഒരു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന എറ്റവും ഉയര്‍ന്ന പ്രതിദിനവര്‍ധനയാണിത്.

ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 27.13 ലക്ഷമായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നുമുതല്‍ നൈറ്റ് കര്‍ഫ്യൂ നിലവില്‍ വന്നു. രാത്രി എട്ടുമണി മുതല്‍ രാവിലെ ഏഴ് മണിവരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,784 പേരാണ് രോഗമുക്തരായത്, 108 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54,181 ആയി. നിലവില്‍ 3,25,901 സജീവ കേസുകളാണ് ഉള്ളത്. 

മുംബൈ നഗരത്തില്‍ ഇന്ന് 6923 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എട്ടുപേര്‍ മരിച്ചു. ഇതോടെ നഗരത്തിലെ കോവിഡ് ബാധിതര്‍ 3,98,674 ആയി. മരിച്ചവര്‍ 11,649 ആയി. നാഗ്പൂരില്‍ ഇന്ന് 3,970 പേര്‍ക്കാണ് വൈറസ് ബാധ. താനെയിലും പൂനെയിലും വൈറസ് വ്യാപനം രൂക്ഷമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍