ദേശീയം

'കൊച്ചുമകന് കോവിഡ് പകരുമോ എന്ന ഭയം'; വൃദ്ധ ദമ്പതികള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: കൊച്ചുമകന് കോവിഡ് പകരുമോ എന്ന ഭീതിയില്‍ വൈറസ് ബാധിതരായ വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി. ട്രെയിനിന് മുന്നില്‍ ചാടിയാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. 

രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ദമ്പതികളായ ഹീരാലാലും ശാന്തി ഭായിയുമാണ് ഡല്‍ഹി- മുംബൈ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. കൊച്ചു മകനും മരുമകള്‍ക്കുമൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. തങ്ങളില്‍ നിന്നും 18 വയസ്സുള്ള കൊച്ചു മകന് രോഗവ്യാപനം ഉണ്ടാകുമോ എന്ന ഭയമാണ് ഇരുവരേയും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് കരുതുന്നത്. ഇവരുടെ മൂത്തമകന്‍ എട്ട് വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഇയാളുടെ ഭാര്യയ്ക്കും മകനുമൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

ഏപ്രില്‍ 29 നാണ് ഹീരാലാലിനും ശാന്തിഭായിക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. ഞായറാഴ്ച്ച രാവിലെ ചമ്പല്‍ ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്