ദേശീയം

ഇതാ ഒരു ഒന്നൊന്നര ‘മാസ്ക്‘- വേണമെങ്കിൽ മുഖാവരണവും ആഭരണം ആക്കാം! വേറെ ലെവൽ എന്ന് സോഷ്യൽ മീഡിയ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ കാലത്ത് മാസ്ക് നമ്മുടെ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത വസ്തുവായി മാറിക്കഴി‍ഞ്ഞു. രണ്ടാം തരം​ഗത്തിൽ രണ്ട് മാസ്കുകൾ ധരിക്കാനാണ് ആരോ​ഗ്യ വി​ദ​ഗ്ധർ ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത്. മഹാമാരിയുടെ കാലത്ത് അതിനനുസരിച്ചുള്ള ആഭരണങ്ങളും വേണമെന്നാണ് ചിലരുടെ പക്ഷം. അതിനൊരു ഉത്തമ ഉദാഹരമാണ് ഈ ‘മാസ്ക്‘. വ്യത്യസ്തമായ ഈ മാസ്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. 

ഐപിഎസ് ഉദ്യോഗസ്ഥനായ ദീപാൻഷു കബ്ര ഉൾപ്പെടെയുള്ളവർ ‘പുതിയ മാസ്ക് രീതി’ ട്വീറ്റ് ചെയ്തതോടെയാണ് മാസ്ക് കയറി അങ്ങ് വൈറലായത്. പിങ്ക് നിറത്തിലുള്ള സാരിയും സ്വർണാഭരണങ്ങളും അണിഞ്ഞ ഒരു സ്ത്രീ മാസ്ക് ഒഴിവാക്കാതെ തന്റെ മാസ്കിൽ കൂടി തന്റെ മൂക്കിൽ ധരിച്ചിരിക്കുന്ന സ്വർണ വളയങ്ങൾ കൂടി പടർത്തിയിട്ടിരിക്കുന്ന ചിത്രമാണ് ദീപാൻഷു കബ്ര പങ്കുവച്ചത്. 

‘ജ്വല്ലറി ജുഗാദ്’ എന്ന ഹാഷ്ടാ​ഗുമായി സൂപ്പർ അൾട്ര പ്രോ മാസ്ക് എന്ന കുറിപ്പോടെയാണ് ദീപൻഷു ചിത്രം പങ്കുവച്ചത്. വിവാഹ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ സ്ത്രീയുടെ ചിത്രമാണ് അദ്ദേഹം പങ്കിട്ടത്. സ്വർണാഭരണങ്ങളോട് ഭ്രമം ഉള്ളപ്പോഴും മാസ്ക് ഒഴിവാക്കാത്ത ജാഗ്രതയ്ക്കാണ് അഭിനന്ദനം. പരിമിതമായ വിഭവങ്ങൾ കൊണ്ടും നൂതനവും ക്രിയാത്മകവുമായ ഉപായങ്ങൾ കണ്ടെത്തുന്നതിനെയാണ് സാധാരണ ‘ജുഗാദ്’ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. എന്തായാലും പുതിയ ആഭരണ മാസ്ക് സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് കൊന്നു

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ