ദേശീയം

കടുത്ത പനി, കോവിഡെന്ന് ഭയം; കൂട്ടുകാരുടെ വാക്കു കേട്ട് മണ്ണെണ്ണ കുടിച്ച യുവാവ് മരിച്ചു, പരിശോധനയില്‍ നെഗറ്റീവ്

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോവിഡ് ബാധിച്ചെന്ന ഭയത്തില്‍ കൂട്ടുകാരുടെ വാക്കു കേട്ട് മണ്ണെണ്ണ കുടിച്ച യുവാവ് മരിച്ചു. മണ്ണെണ്ണ കുടിച്ചാല്‍ കോവിഡ് മാറുമെന്ന കൂട്ടുകാരുടെ ഉപദേശത്തില്‍ വിശ്വസിച്ചാണ് യുവാവ് ഇതിന് മുതിര്‍ന്നത്. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ കോവിഡില്ല എന്നാണ് കണ്ടെത്തിയത്. 

ഭോപ്പാലിലാണ് സംഭവം. തയ്യല്‍ക്കാരനായ മഹേന്ദ്രയാണ് മരിച്ചത്.ഏതാനും ദിവസങ്ങളായി പനി തുടര്‍ന്നതിനെ തുടര്‍ന്നാണ് തനിക്ക് കോവിഡ് ബാധിച്ചോ എന്ന് യുവാവ് ഭയപ്പെട്ടത്. കൂട്ടുകാരുടെ വാക്ക് കേട്ടാണ് യുവാവ് മണ്ണെണ്ണ കുടിച്ചത്. മണ്ണെണ്ണ കുടിച്ചാല്‍ കോവിഡ് മാറുമെന്ന കൂട്ടുകാരുടെ ഉപദേശത്തില്‍ വിശ്വസിച്ചാണ് യുവാവ് മണ്ണെണ്ണ കുടിച്ചത്.

 മണ്ണെണ്ണ കുടിച്ചതോടെ, യുവാവിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന് കോവിഡില്ല എന്ന് കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്