ദേശീയം

ആഭ്യന്തര വിമാനയാത്രയ്ക്ക് ചെലവേറും; ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധന 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചു. രാജ്യത്തിനകത്തെ വിമാനയാത്രയ്ക്കുള്ള കുറഞ്ഞ നിരക്കില്‍ 13 മുതല്‍ 19 ശതമാനത്തോളം വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. 

40 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ആഭ്യന്തര വിമാന യാത്രകളുടെ ടിക്കറ്റ് നിരക്ക് 2,300ല്‍ നിന്ന് 2,600ആയി ഉയര്‍ത്തിയിട്ടുണ്ട്. നിലവിലെ ടിക്കറ്റ് നിരക്കിനേക്കാള്‍ 13 ശതമാനം കൂടുതലാണ് ഇത്. 40 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള യാത്രകള്‍ക്ക് 3,300 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. നേരത്തെ ഇത് 2,900രൂപയായിരുന്നു. 

ഒരു മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള യാത്രകള്‍ക്ക് 4,000 രൂപ, ഒന്നര മണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെ 4,700 രൂപ, രണ്ടര മണിക്കൂര്‍ മുതല്‍ മൂന്ന് മണിക്കൂര്‍ വരെ 6,100 രൂപ, മൂന്ന് മണിക്കൂര്‍ മുതല്‍ മൂന്നര മണിക്കൂര്‍ വരെ 7,400രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. പുതിയ നിരക്ക് പ്രകാരം ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനയാത്രയ്ക്ക് നിലവിലെ ടിക്കറ്റ് നിരക്കിനേക്കാള്‍ 700 രൂപയോളം അധികം നല്‍കേണ്ടിവരും. കോവിഡ് വ്യാപനത്തേതുടര്‍ന്നുള്ള നിയന്ത്രണങ്ങളും വിമാന യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവുമാണ് ടിക്കറ്റ് നിരക്ക് കൂട്ടാന്‍ കാരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

സ്വർണ ഡ്രാ​ഗണായി ശോഭിത; കാനിൽ തിളങ്ങി താരം

50 മെഗാപിക്‌സല്‍ പ്രൈമറി കാമറ, നിരവധി ഡിഡ്‌പ്ലേ ഫീച്ചറുകള്‍; പോക്കോ എഫ്6 വ്യാഴാഴ്ച ഇന്ത്യയില്‍

പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത നിര്‍ദേശം; സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേര്‍

ഒളിംപിക്‌സ് മുന്നറിയിപ്പ്! ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യത്തിന് തായ്‌ലന്‍ഡ് ഓപ്പണ്‍ കിരീടം