ദേശീയം

സിപിഎം നേതാവ് മൈഥിലി ശിവരാമന്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മുതിര്‍ന്ന സിപിഎം നേതാവും സ്ത്രീവിമോചനപോരാളിയുമായ മൈഥിലി ശിവരാമന്‍ (81) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം.  കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അല്‍ഷിമേഴ്‌സ് രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു.

അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ മുന്‍ ദേശീയ വൈസ് പ്രസിഡന്റായിരുന്നു മൈഥിലി ശിവരാമന്‍. 1968 ഡിസംബര്‍ 25നുണ്ടായ കീഴ്‌വെണ്‍മണി കൂട്ടക്കൊലയിലെ ഇരകളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം നയിച്ചത് മൈഥിലിയാണ്. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം മിഷനില്‍ റിസര്‍ച്ച് അസിസ്റ്റായി പ്രവര്‍ത്തിച്ച മൈഥിലി ദീര്‍ഘകാലം സംഘടനയുടെ പ്രസിഡന്റായി.

കരുണാകരനാണ് ഭര്‍ത്താവ്‌. മകള്‍: പ്രൊഫ. കല്‍പന കരുണാകരന്‍ (ഐഐടി മദ്രാസ്).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്