ദേശീയം

അപകടം മണത്ത് മാന്‍, ചതുപ്പില്‍ പതുങ്ങിയിരുന്ന പുലി ഞൊടിയിടയില്‍ മുന്നില്‍; പിന്നെ സംഭവിച്ചത് - വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

രയെ പതുങ്ങിയിരുന്ന് പിടിക്കാന്‍ പ്രത്യേക കഴിവാണ് പുലിക്ക്. ഇത്തരത്തില്‍ തൊട്ടടുത്ത് വരെ എത്തിയിട്ടും ശത്രുവിനെ തിരിച്ചറിയാന്‍ കഴിയാതെ പുലിയുടെ വായില്‍ അകപ്പെട്ട നിരവധി ദൃശ്യങ്ങളാണ് ഇതിനോടകം പുറത്തുവന്നിട്ടുള്ളത്. ഇപ്പോള്‍ അത്തരത്തില്‍ മാനിനെ പിന്തുടരുന്ന പുലിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സാകേത് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചതുപ്പില്‍ അപകടം മണത്ത പോലെ ചുറ്റും കണ്ണോടിച്ച് നില്‍ക്കുകയാണ് മാന്‍. ഈസമയത്ത് പെട്ടെന്ന് തന്നെ പുലി പ്രത്യക്ഷപ്പെടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

ഇരയെ പിടികൂടാന്‍ കഴിയുന്ന ദൂരത്തില്‍ എത്തിയെന്ന് മനസിലാക്കിയ പോലെ, ചതുപ്പില്‍ മറഞ്ഞിരുന്ന പുലി എഴുന്നേറ്റ് പിന്തുടരാന്‍ തുടങ്ങി. ഇത് കണ്ട് ജീവനും കൊണ്ട് മാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം