ദേശീയം

കെഎസ്ആർടിസി യാത്രക്കാർ മൊബൈൽ ലൗഡ് സ്പീക്കറിലിട്ട് വീഡിയോ കാണരുത്; ലംഘിച്ചാൽ ഇറക്കി വിടാം; കർണാടക ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ബസിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ ഫോണിൽ ലൗഡ് സ്പീക്കർ ഓണാക്കി പാട്ട് കേൾക്കുന്നതും വീഡിയോ കാണുന്നതും വിലക്കി ഹൈക്കോടതി. കർണാടക ഹൈക്കോടതിയാണ് ഉത്തരവിട്ടത്. കർണാടക ആർടിസി ബസുകളിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ ലൗഡ് സ്പീക്കർ ഓണാക്കി വീഡിയോ കാണുകയോ പാട്ടു കേൾക്കുകയോ ചെയ്യരുതെന്ന് ഉത്തരവിൽ പറയുന്നു. 

റിട്ട് പെറ്റീഷന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ബസിനുള്ളിൽ ശബ്ദ മലിനീകരണം നിയന്ത്രിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. ബസിൽ യാത്ര ചെയ്യവേ ഇയർഫോൺ ഉപയോഗിക്കാതെ മൊബൈൽ ഫോണിൽ പാട്ടു കേൾക്കുന്നതും വീഡിയോ കാണുന്നതും നിയന്ത്രിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. 

മറ്റ് യാത്രക്കാർക്ക് ശല്യമുണ്ടാകുന്ന വിധം മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് യാത്രക്കാരോട് ആവശ്യപ്പെടണമെന്ന് ഹൈക്കോടതി അധികൃതർക്ക് നിർദേശം നൽകി. നിർദേശം അനുസരിച്ചില്ലെങ്കിൽ ബസിൽ നിന്ന് യാത്രക്കാരനെ ഇറക്കിവിടണമെന്നും കോടതി ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍