ദേശീയം

അജയ് മിശ്രയെ പുറത്താക്കണം; 22ന് യുപിയില്‍ മഹാപഞ്ചായത്ത്; നിയമങ്ങള്‍ പാര്‍ലമെന്റില്‍ പിന്‍വലിക്കുന്നതുവരെ സമരം:നിലപാട് വ്യക്തമാക്കി കര്‍ഷകര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റില്‍ പിന്‍വലിക്കുന്നതുവരെ സമരം അവസാനിപ്പിക്കേണ്ടതില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തില്‍ തീരുമാനം. 27 വരെ നിശ്ചയിച്ച സമര പരിപാടികളുമായി മുന്നോട്ടുപോകും. അതിന് ശേഷമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ 27ന് വീണ്ടും യോഗം ചേരുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി. 29ന് നടത്താനിരിക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചിലും മാറ്റമില്ലെന്ന് കര്‍ഷകര്‍ അറിയിച്ചു. 

22ന് ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നടത്താനിരിക്കുന്ന കിസാന്‍ മഹാപഞ്ചായത്ത്, 26ന് എല്ലാ അതിര്‍ത്തികളിലും കൂടാന്‍ പോകുന്ന യോഗം എന്നിവയ്ക്കും മാറ്റമുണ്ടാകില്ല. 

കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ ചില കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെന്നും കര്‍ഷക നേതാവ് ബല്‍ബീര്‍ രജേവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

എംഎസ്പി കമ്മിറ്റി, വൈദ്യുതി ബില്‍ നിയമം, കേസുകള്‍ പിന്‍വലിക്കല്‍, കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണം എന്നീ ആവശ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ലിന് അടുത്ത കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കിയേക്കുമെന്നാണ് സൂചന. ബില്‍ തിങ്കളാഴ്ച തയ്യാറായേക്കും. 

വെള്ളിയാഴ്ചയാണ്, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. എന്നാല്‍, വാക്കാല്‍ പറഞ്ഞാല്‍ മാത്രം പോരെന്നും, പാര്‍ലമെന്റില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷകര്‍ അന്നുതന്നെ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

സംഗീത് ശിവന്‍ അനശ്വരമാക്കിയ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍