ദേശീയം

ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ വന്‍ ഭൂചലനം, 6.1 തീവ്രത രേഖപ്പെടുത്തി; പ്രകമ്പനം കൊല്‍ക്കത്തയിലും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഭൂചനലത്തിന്റെ പ്രകമ്പനം കൊല്‍ക്കത്തയിലും ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലും വരെ അനുഭവപ്പെട്ടു. 

മിസോറമിലെ ഐസോളില്‍ നിന്ന് 126 കിമീ അകലെ തെക്കു കിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. തൃപുര, മണിപ്പൂര്‍, മിസോറം, അസം എന്നിവിടങ്ങളില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. 

വെള്ളിയാഴ്ച പുലര്‍ച്ചെ 5.15ഓടെയാണ് ഭൂകമ്പം ഉണ്ടായത്. 5.53ന് രണ്ടാമതും ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ ഉണ്ടായോ എന്നത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര