ദേശീയം

കര്‍ഷകരുടെ പിന്നില്‍ നിന്ന് വാഹനം ഇടിച്ചു കയറ്റി; വീഡിയോ പങ്കുവച്ച് പ്രിയങ്ക, എഫ്‌ഐആര്‍ ഇല്ലാതെ 28 മണിക്കൂര്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ: 28 മണിക്കൂറായി തന്നെ യുപി പൊലീസ് എഫ്‌ഐആര്‍ ഇല്ലാതെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിന് നേരെ കേന്ദ്രമന്ത്രിയുട വാഹനവ്യൂഹം പാഞ്ഞുകയറി കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകവെയാണ് പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. 

സീതാപൂരിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് പ്രിയങ്കയും മറ്റു കോണ്‍ഗ്രസ് നേതാക്കളും നിലവിലുള്ളത്. വിട്ടയക്കണം എന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി നിരാഹാര സമരത്തിലാണ്. 

'നരേന്ദ്ര മോദി, നിങ്ങളുടെ സര്‍ക്കാര്‍ കഴിഞ്ഞ 28 മണിക്കൂറായി ഓര്‍ഡറോ എഫ്‌ഐആറോ ഇല്ലാതെ എന്നെ കസ്റ്റഡിയിലാക്കിയിരിക്കുകയാണ്. കര്‍ഷകര്‍ക്ക് നേരെ വാഹനം ഓടിച്ചു കയറ്റിയയാളെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്തുകൊണ്ടാണിത്?'- പ്രധാനമന്ത്രിയെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ പ്രിയങ്ക കുറിച്ചു. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ വാഹനം ഇടിച്ചു കയറ്റുന്നതിന്റെ ദൃശ്യവും പ്രിയങ്ക പങ്കുവെച്ചിട്ടുണ്ട്. 

കര്‍ഷകര്‍ക്ക് നേരെ വാഹനം ഓടിച്ചുകയറ്റിയ സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക്് എതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്