ദേശീയം

പനി വിട്ടുമാറുന്നില്ല, കുടുംബം മന്ത്രവാദിയെ സമീപിച്ചു; ചട്ടുകം പഴുപ്പിച്ച് വച്ചു, പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയില്‍, കേസ് 

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: രാജസ്ഥാനില്‍ അസുഖം ഭേദമാക്കി തരാമെന്ന് പറഞ്ഞ് മന്ത്രവാദി ചട്ടുകം പഴുപ്പിച്ച് വച്ചതിനെ തുടര്‍ന്ന് ഏഴു മാസം മാത്രം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍. കുഞ്ഞിന്റെ പനിയും ജലദോഷവും മാറാന്‍ മറ്റൊരാള്‍ പറഞ്ഞത് അനുസരിച്ചാണ് മന്ത്രവാദിയെ മാതാപിതാക്കള്‍ സമീപിച്ചത്. മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മന്ത്രവാദിക്കെതിരെ പൊലീസ് കേസെടുത്തു.

ഭില്‍വാരയിലാണ് സംഭവം. പനിയും ജലദോഷവും ബാധിച്ച കുഞ്ഞിനെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സിച്ചിരുന്നത്. അതിനിടെ മതപരമായ ചടങ്ങില്‍ പങ്കെടുത്ത കുഞ്ഞിന്റെ അമ്മയോട് അസുഖം ഭേദമാകാന്‍ മന്ത്രവാദിയെ പോയി കാണാന്‍ മറ്റൊാരാള്‍ ഉപദേശിച്ചു. ഇതനുസരിച്ച് കുഞ്ഞിനെ മന്ത്രവാദിയുടെ അടുത്തു കൊണ്ടുപോയി. മന്ത്രവാദി അസുഖം ഭേദമാക്കി തരാമെന്ന് പറഞ്ഞ് കുഞ്ഞിന്റെ ദേഹത്ത് ചട്ടുകം പഴുപ്പിച്ച് വെയ്ക്കുകയായിരുന്നുവെന്ന് മാതാപിതാക്കളുടെ മൊഴിയില്‍ പറയുന്നു. 

സംഭവത്തിന് പിന്നാലെ കുഞ്ഞിന്റെ ആരോഗ്യനില വഷളായി. ഉടനെ തന്നെ കുഞ്ഞിനെ മഹാത്മാ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

ലീഗ് മത്സരങ്ങള്‍ അതിര്‍ത്തി കടക്കുമോ?; മാറി ചിന്തിച്ച് ഫിഫ

കാസർകോട് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകൽ: പെൺകുട്ടി ലൈം​ഗികാതിക്രമത്തിന് ഇരയായി, മെഡിക്കൽ റിപ്പോർട്ട്

'മമ്മൂട്ടിയോട് ആരാധനയും ബഹുമാനവും പേടിയും; നിവൃത്തിയുണ്ടായിരുന്നെങ്കിൽ 'തലവൻ' റിലീസ് മാറ്റുമായിരുന്നു'

നാരുകളാൽ സമ്പുഷ്ടം; അമിതവണ്ണം കുറയ്‌ക്കാൻ ഇവയാണ് ബെസ്റ്റ്