ദേശീയം

കേരളത്തിന് സഹായവുമായി ഡി എം കെ; ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകുമെന്ന് സ്റ്റാലിൻ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മഴക്കെടുതിയിൽ കേരളത്തിന് സഹായവുമായി ഡി എം കെ. ഡി എം കെ ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. 

പ്രഖ്യാപനം ട്വിറ്ററിൽ

‘കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങൾക്കൊപ്പമാണ്. നമുക്ക് ഈ മാനവികതയെ ഉൾക്കൊണ്ട് അവരെ സഹായിക്കാം,’ എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് ഒരു കോടി രൂപ നൽകുമെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചത്. മുമ്പ് രണ്ട് തവണ കേരളത്തിൽ പ്രളയമുണ്ടായപ്പോഴും സഹായ ഹസ്തവുമായി ഡി എം കെ രംഗത്തെത്തിയിരുന്നു. 

ഡാമുകൾ തുറക്കുന്നു

അതേസമയം മഴ ശക്തിപ്പെട്ടതോടെ സംസ്ഥാനത്തെ പ്രധാന ഡാമുകളിലെയെല്ലാം ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. മഴ കനക്കുമെന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ഡാമുകൾ തുറന്നു ജലനിരപ്പു കുറയ്ക്കാനാണ് സർക്കാർ തീരുമാനം. ഇടുക്കി, ഇടമലയാർ, പമ്പ അണക്കെട്ടുകൾ ഇന്നു തുറക്കും. പത്തനംതിട്ടയിൽ കക്കി – ആനത്തോട് ഡാമിന്റെ രണ്ട് ഷട്ടറുകൾ ഇന്നലെ 60 സെന്റിമീറ്റർ തുറന്നു. 

ഇതിനോടകം 25-ൽ അധികംപേർക്കാണ് ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള മഴക്കെടുതികളിൽ സംസ്ഥാനത്ത് ജീവൻ നഷ്ടമായത്. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു നാശനഷ്ടമുണ്ടായി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍