ദേശീയം

ഭൂമിയെല്ലാം പോയി, അംഗീകരിക്കാന്‍ മടിക്കുന്ന ജന്മിയാണ് കോണ്‍ഗ്രസെന്ന് പവാര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഭൂമിയെല്ലാം നഷ്ടപ്പെട്ടിട്ടും അത് അംഗീകരിക്കാന്‍ മടിക്കുന്ന ജന്മിയാണ് കോണ്‍ഗ്രസ് എന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. മറാത്തി ഓണ്‍ലൈന്‍ ചാനലുമായുള്ള അഭിമുഖത്തിലാണ് പവാറിന്റെ പ്രതികരണം.

ഒരുകാലത്ത് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഭരിച്ചിരുന്നത് കോണ്‍ഗ്രസ് ആയിരുന്നു. ഇന്ന് അതല്ല സ്ഥിതി. കോണ്‍ഗ്രസ് നേതാക്കള്‍ ഈ യാഥാര്‍ഥ്യം അംഗീകരിക്കാന്‍ മടിക്കുകയാണെന്ന് പവാര്‍ പറഞ്ഞു.

''ഒരുപാടു ഭൂമിയും വലിയ വീടുമൊക്കെയുള്ള ഒരു ജന്മിയുണ്ടായിരുന്നു. ഭൂപരിധി നിയമം വന്നപ്പോള്‍ അയാളുടെ ഭൂമിയെല്ലാം നഷ്ടപ്പെട്ടു. ഏതാനും ഏക്കറുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. അയാള്‍ പക്ഷേ അത് അംഗീകരിക്കില്ല. ദിവസം രാവിലെ എഴുന്നേറ്റ് ഇക്കാണുന്ന ഭൂമിയെല്ലാം തന്റെയാണെന്നാണ് അയാള്‍ പറയുന്നത്. സത്യത്തില്‍ സ്വന്തം വീടിന്റെ അറ്റക്കുറ്റപ്പണി നടത്താന്‍ പോലും പറ്റാത്ത സ്ഥിതിയിലാണ് അയാള്‍''- കോണ്‍ഗ്രസിനെ നേരിട്ടു പരാമര്‍ശിക്കാതെ പവാര്‍ പറഞ്ഞു.

പവാറിന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു. മറ്റുള്ളവര്‍ക്കു ഭൂമി നോക്കാന്‍ കൊടുത്ത് എല്ലാം നഷ്ടപ്പെട്ട പാര്‍ട്ടിയാണ് എന്‍സിപിയെന്ന് മഹാരാഷ്ട്രാ പിസിസി പ്രസിഡന്റ് നാനാ പട്ടോള്‍ പറഞ്ഞു. നോക്കാന്‍ കൊടുത്തവര്‍ ഭൂമിയെല്ലാം സ്വന്തമാക്കി. ഉടമയെ വഞ്ചിക്കുകയും ചെയ്‌തെന്ന് പിസിസി പ്രസിഡന്റ് പരിഹസിച്ചു.

കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ വരച്ചുകാട്ടുന്നതാണ് പവാറിന്റെ പ്രതികരണമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്