ദേശീയം

വീടിന്റെ മുന്നില്‍ നിന്ന് കുരച്ചു, ഗര്‍ഭിണിയായ നായയെ ബേസ്‌ബോള്‍ ബാറ്റ് കൊണ്ടു തല്ലിച്ചതച്ചു; അരിശം തീരാതെ റോഡിലൂടെ വലിച്ചിഴച്ചു, വീണ്ടും കണ്ണില്ലാത്ത ക്രൂരത

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ ഗര്‍ഭിണിയായ നായയെ ക്രൂരമായി മര്‍ദ്ദിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്. നായയെ ബേസ്‌ബോള്‍ ബാറ്റ് കൊണ്ടാണ് തല്ലിച്ചതച്ചത്. എന്നിട്ടും അരിശംതീരാതെ നായയെ റോഡിലൂടെ വലിച്ചിഴച്ചതായും മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

വഡോദരയില്‍ സെപ്റ്റംബര്‍ രണ്ടിനാണ് സംഭവം. ദിഗു റാവല്‍, സച്ചിന്‍ റാവല്‍ എന്നിവര്‍ക്കെതിരെയാണ് മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരത തടയല്‍ നിയമം അനുസരിച്ച് പൊലീസ് നടപടി സ്വീകരിച്ചത്. നിലവില്‍ നായ സുരക്ഷിതയും ആരോഗ്യം വീണ്ടെടുത്തതായും മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ പറയുന്നു.

വീടിന് മുന്നില്‍ നിന്ന് നായ കുരച്ചതാണ് പ്രകോപനത്തിന് കാരണം. ബേസ്‌ബോള്‍ ബാറ്റുമായി പുറത്തേയ്ക്ക് വന്ന ഇരുവരും ചേര്‍ന്ന് നായയെ ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ബേസ്‌ബോള്‍ ബാറ്റ് കണ്ടതോടെ നായ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പിന്തുടര്‍ന്ന് എത്തി ഇരുവരും ചേര്‍ന്ന് തല്ലിയതായാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് നായയെ റോഡിലൂടെ വലിച്ചിഴച്ചു എന്നതാണ് കേസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു