ദേശീയം

ലോക്മാന്യതിലക്- ജയ്‌നഗര്‍ എക്‌സ്പ്രസിന്റെ 10 കോച്ചുകള്‍ പാളം തെറ്റി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോകമാന്യതിലക് - ജയ്‌നഗര്‍ എക്‌സ്പ്രസിന്റെ പത്ത് കോച്ചുകള്‍ പാളം തെറ്റിയതായി റെയില്‍വെ. ഞായറാഴ്ച ഉച്ചയ്ക്ക് മഹാരാഷ്ട്രയിലെ നാസിക്കിന് സമീപമാണ് സംഭവം. ആര്‍ക്കും കാര്യമായ പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭുസാവല്‍ ഡിവിഷനിലെ ലഹാവിത്തിനും ദേവ്‌ലാലിക്കും ഇടയില്‍ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമാണ് അപകടമുണ്ടായത്. സംഭവം ഉണ്ടായ ഉടനെ തന്നെ മെഡിക്കല്‍ സംഘം സ്ഥലത്ത് എത്തിയതായി സെന്‍ട്രല്‍ റെയില്‍വെ അറിയിച്ചു.

അപകടത്തില്‍ യാത്രക്കാര്‍ക്ക് നിസാരമായ പരിക്കേറ്റതായി റെയില്‍വെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് 12617 നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ്, 12071 ജനശതാബ്ദി എക്‌സ്പ്രസ്, 12188 ജബല്‍പൂര്‍ ഗരിബ് രഥ്, 11071 വാരണാസി എക്‌സ്പ്രസ്, തുടങ്ങിയ 5 ട്രെയിനുകള്‍  റദ്ദാക്കി.
 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി