ദേശീയം

ബിസിനസില്‍ ഒന്നരക്കോടിയുടെ നഷ്ടം വരുത്തി; അച്ഛന്‍ മകനെ തീ കൊളുത്തി; ഗുരുതരം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ബിസിനസ് ശരിയായ രീതിയില്‍ നടത്തിക്കൊണ്ടു പോകുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് അച്ഛന്‍ മകനെ തീ കൊളുത്തി. സംഭവത്തില്‍ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ മകനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ശരീരത്തില്‍ 60 ശതമാനം പൊള്ളലേറ്റു. 

കര്‍ണാടകയിലെ ചാമരാജ്‌പേട്ടിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സുരേന്ദ്ര കുമാര്‍ (55) ആണ് അറസ്റ്റിലായത്. ഇയാളുടെ മകന്‍ 25കാരനായ അര്‍പിത് സേതിയക്കാണ് പൊള്ളലേറ്റത്. 

പെയിന്റ് ഫാബ്രിക്കേഷന്‍ ബിസിനസാണ് സുരേന്ദ്ര നടത്തുന്നത്. അച്ഛനെ സഹായിക്കാനായി അര്‍പിതും ബിസിനസില്‍ പങ്കാളിയാണ്. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ ഒന്നര കോടി രൂപയുടെ നഷ്ടം സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. തര്‍ക്കം രൂക്ഷമായതിന് പിന്നാലെയാണ് പിതാവ് തീ കൊളുത്തിയത്. 

അക്കൗണ്ട് വിവരങ്ങള്‍ തന്നെ കാണിക്കണമെന്ന് സുരേന്ദ്ര ആവശ്യപ്പെട്ടപ്പോള്‍ അര്‍പിത് ഇത് തള്ളിക്കളഞ്ഞു. ഇതോടെ പ്രകോപിതനായ സുരേന്ദ്ര തിന്നര്‍ അര്‍പിതിന്റെ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ പടര്‍ന്നതോടെ തൊട്ടടുത്ത തെരുവിലൂടെ സഹായം തേടി ഓടിയ അര്‍പിതിന് അവിടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ