ദേശീയം

വിഷക്കൂണ്‍ ഭക്ഷിച്ച്‌ കുട്ടിയും സ്ത്രീകളും അടക്കം 13പേര്‍ക്ക് ദാരുണാന്ത്യം; നിരവധിപ്പേര്‍ ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

ദിസ്പൂര്‍: അസമില്‍ വിഷക്കൂണ്‍ കഴിച്ച് ആറു വയസുള്ള കുട്ടിയും സ്ത്രീകളും അടക്കം 13 പേര്‍ മരിച്ചു. വിഷക്കൂണ്‍ കഴിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്നവരാണ് മരിച്ചവരില്‍ അധികവും. നിരവധിപ്പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്ന് ദിബ്രുഗഡിലെ അസം മെഡിക്കല്‍ കോളജ് അറിയിച്ചു.

വിഷക്കൂണ്‍ കഴിച്ച് തോട്ടം തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ള 35പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരില്‍ 13 പേരാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ അഞ്ചുദിവസത്തിനിടെയാണ് അസുഖബാധിതരായി ഇവര്‍ കൂട്ടത്തോടെ ചികിത്സ തേടിയെത്തിയത്. 

ഏപ്രില്‍ ആറിനാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ സ്ത്രീ തൊഴിലാളികളാണ് വിഷക്കൂണ്‍ പറിച്ചത്. തുടര്‍ന്ന് പാകം ചെയ്ത് കുട്ടികള്‍ അടക്കം കുടുംബാംഗങ്ങള്‍ക്ക് നല്‍കുകയായിരുന്നു.  വയറിളക്കം, ഛര്‍ദി തുടങ്ങിയ അസ്വസ്ഥതകള്‍ നിരവധിയാളുകള്‍ക്ക് ഒരേസമയം കണ്ടുതുടങ്ങിയതോടെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

'അങ്ങനെ അതിന് അവസാനം'; നവനീതിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക ജയറാം

സ്‌കൂളിനു സമീപം മദ്യശാല, അഞ്ചു വയസ്സുകാരന്‍ കോടതിയില്‍; അടച്ചുപൂട്ടാന്‍ ഉത്തരവ്

മാതൃഭൂമി ന്യൂസ് കാമറാമാൻ കാട്ടാന ആക്രമണത്തില്‍ മരിച്ചു

ഡോർട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ ഇന്ന് അറിയാം