ദേശീയം

ആന്ധ്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം; ആറു മരണം, 12പേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്


ഏലൂര്‍: ആന്ധ്രാപ്രദേശിലെ ഏലൂരില്‍ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം. ആറുപേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു അപകടം. നൈട്രിക് ആസിഡ് ചോര്‍ന്ന് അഗ്നിബാധ ഉണ്ടാവുകയായിരുന്നു. 

ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിലെ യൂണിറ്റ് നാലില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച ആറുപേരില്‍ നാലുപേര്‍ ബിഹാറില്‍ നിന്നെത്തിയ അതിഥി തൊഴിലാളികളാണ്. 

തീ നിയന്ത്രണ വിധേയമായതായി അധികകൃതര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി 25 വക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായത്തിനായി അഞ്ചുലക്ഷം വീതം നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി