ദേശീയം

'പ്രണയ പ്രശ്‌നം'; രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിനി കോളജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍. ട്രിച്ചിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെ്കനോളജിയിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി സൗമ്യാ ദേവിയാണ് മരിച്ചത്. പ്രണയപ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

റൂം മേറ്റ് ദക്ഷണശ്രീയാണ് 21കാരിയായ വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 14ന് തമിഴ്‌നാട്ടില്‍ പൊതു അവധിയായതിനാല്‍ ദക്ഷണ വീട്ടിലേക്ക് പോയിരുന്നു. വൈകീട്ട് തിരിച്ചെത്തിയപ്പോള്‍ ഹോസ്റ്റല്‍ മുറി അകത്ത് നിന്ന് പൂട്ടിയിട്ടിരുന്നു. 

വാതില്‍ തള്ളിതുറന്നപ്പോഴാണ് സഹപാഠിയെ മുറിക്കകത്തെ സീലിങ് ഫാനില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ വിവരം ഹോസ്റ്റല്‍ വാര്‍ഡനെയും കോളജ് അധികൃതരെയും അറിയിച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് തുവ്വക്കുടി പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. പ്രണയപ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി