ദേശീയം

രജനീകാന്ത് രാജ്യസഭയിലേക്ക്? ഇളയരാജയുടെ പേരും പരിഗണനയിലെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സൂപ്പര്‍ താരം രജനീകാന്തിനെ തമിഴ്‌നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. സംഗീതസംവിധായകന്‍ ഇളയരാജ, ബിസിനസുകാരനായ സോഹോ, നടിയും ബിജെപി നേതാവുമായ ഖുശ്ബു തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. 

കലാരംഗത്തു നിന്നുമുള്ളവര്‍ എന്ന നിലയിലാണ് രജനികാന്ത്, ഇളയരാജ എന്നിവരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ പരിഗണിക്കുന്നത്. ഇരുവരും ബിജെപിയുമായി നല്ല ബന്ധം പുലര്‍ത്തുന്നവരാണ്. കശ്മീര്‍ വിഷയത്തില്‍ നരേന്ദ്രമോദിയേയും അമിത്ഷായേയും പ്രകീര്‍ത്തിച്ച രജനീകാന്ത്, ഇരുവരും അര്‍ജുനനും കൃഷ്ണനുമാണെന്നാണ് വിശേഷിപ്പിച്ചത്. 

നരേന്ദ്രമോദിയെ ഭരണഘടനാശില്പി ഡോ. അംബേദ്കറോട് താരതമ്യം ചെയ്ത ഇളയരാജയുടെ പ്രസ്താവനയും ഏറെ ചര്‍ച്ചയായിരുന്നു. ഇളയരാജയ്ക്ക് ഭാരതരത്‌നം നല്‍കണമെന്ന് തമിഴ്‌നാട് ബിജെപി ഘടകം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ കാലാവധിയും ഈ മാസം 24 ന് അവസാനിക്കും. ഈ ഒഴിവില്‍ തമിഴ്‌നാട്ടില്‍ നിന്നുതന്നെയുള്ള ബിജെപി നേതാവിനെയാണ് പരിഗണിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, മുതിര്‍ന്ന നേതാവ് എച്ച് രാജ തുടങ്ങിയവരുടെ പേര് പരിഗണനയിലുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം