ദേശീയം

തിരുപ്പതി ക്ഷേത്രത്തിലെ എല്‍ഇഡി സ്‌ക്രീനില്‍ ഭക്തി ഗാനത്തിന് പകരം സിനിമാ പാട്ട്; വിവാദം

സമകാലിക മലയാളം ഡെസ്ക്

തിരുപ്പതി: തിരുപ്പതി തിരുമല ക്ഷേത്രത്തിലെ എല്‍ഇഡി സ്‌ക്രീനില്‍ ഭക്തിഗാനത്തിന് പകരം ഹിന്ദി സിനിമാ പാട്ട് പ്രദര്‍ശിപ്പിച്ചതില്‍ വിവാദം. ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ ഷോപ്പിങ് കോംപ്ലക്‌സിന് സമീപത്തെ എല്‍ഇഡി സ്‌ക്രീനിലാണ് ഹിന്ദിപാട്ട് പ്രദര്‍ശിപ്പിച്ചത്. 15 മിനിറ്റോളം ഇത്തരത്തില്‍ ഹിന്ദിപാട്ട് എല്‍ഇഡി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചുവെന്നാണ് ആരോപണം. ഇതിന്റെ വിഡിയോയും ചിത്രങ്ങളും വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കപ്പെടുന്നുണ്ട്.

അതേസമയം, സാങ്കേതിക തകരാറാണ് പ്രശ്‌നത്തിനിടയാക്കിയതെന്നാണ് തിരുപ്പതി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ധര്‍മ്മ റെഡ്ഡിയുടെ വിശദീകരണം. ഉടന്‍ തന്നെ ജീവനക്കാര്‍ക്ക് തകരാര്‍ പരിഹരിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു. ഇതാദ്യമായല്ല തിരുപ്പതി ക്ഷേത്രത്തിലെ എല്‍ഇഡി സ്‌ക്രീനിന് സാങ്കേതിക തകരാര്‍ സംഭവിക്കുന്നത്. മുമ്പ് സ്‌ക്രീനിലൂടെ സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചതും വിവാദമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

ഒറ്റയടിക്ക് മൂന്ന് കൂറ്റന്‍ പാമ്പുകളെ വിഴുങ്ങി രാജവെമ്പാല; പിന്നീട്- വൈറല്‍ വീഡിയോ

ഇനി മോഷണം നടക്കില്ല!, ഇതാ ആന്‍ഡ്രോയിഡിന്റെ പുതിയ അഞ്ചുഫീച്ചറുകള്‍

ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; രാഹുലിന്റെ റായ്ബറേലിയും വിധിയെഴുതും

സ്വർണം കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ; 'രാമായണ'യിൽ യഷിന്റെ ലുക്ക് ഇങ്ങനെ