ദേശീയം

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; മൂന്നു ഭീകരരെ കൂടി വധിച്ചു

സമകാലിക മലയാളം ഡെസ്ക്



ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. മൂന്നു ഭീകരരെ വധിച്ചതായി പൊലീസ് അറിയിച്ചു. ലഷ്‌കര്‍ ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ സോണ്‍ പൊലീസ് ട്വിറ്ററില്‍ വ്യക്തമാക്കി. 

പുല്‍വാമ ജില്ലയിലെ പഹൂ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സൈന്യം ഈ മേഖലയില്‍ വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. തെരച്ചിലിന്റെ ഭാഗമായി നടന്ന ഏറ്റുമുട്ടലില്‍ കഴിഞ്ഞദിവസം ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചിരുന്നു. 

സുരക്ഷാസേനയുടെ പ്രത്യാക്രമണത്തില്‍ രണ്ടു തീവ്രവാദികളെ വധിച്ചു.കരസേന കേന്ദ്രത്തിന് സമീപമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥന്‍ മരിച്ചതിന് പുറമേ നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കമാന്‍ഡന്റ് യൂസൂഫ് കന്ത്രുവിനെ സൈന്യം വധിച്ചിരുന്നു. ജമ്മു കശ്മീരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തുന്ന അതേ സമയത്ത് തന്നെയാണ് സൈന്യം ഭീകരരുമായി ഇന്ന് ഏറ്റുമുട്ടിയത്. 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു