ദേശീയം

സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി; മൃതദേഹം പെട്ടിയിലാക്കി കുറ്റിക്കാട്ടിലിട്ട് പെട്രോള്‍ ഒഴിച്ചു കത്തിച്ചു; യുവാവിന് ജീവപര്യന്തം തടവ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയശേഷം സ്യൂട്ട്‌കേസിലാക്കി കത്തിച്ച സംഭവത്തില്‍ സഹോദരന് ജീവപര്യന്തംതടവും പിഴയും. 30കാരനായ കോയമ്പത്തൂര്‍ സ്വദേശിയായ ശരവണനെയാണ്  ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷവിധിച്ചത്. 2018 ഏപ്രില്‍ ഏഴിനായിരുന്നു കൊലപാതകം.

ഭര്‍ത്താവുമായി പിണങ്ങി താമസിക്കയായിരുന്ന സംഗീത, പത്തുവയസ്സുകാരിയായ മകളുമൊത്ത് അമ്മയ്‌ക്കൊപ്പം താമസിക്കുകയായിരുന്നു. ഒമ്പതുവര്‍ഷമായി ഇരുവരുംതമ്മില്‍ ഒന്നിച്ച് താമസിക്കുന്നതിനെച്ചൊല്ലി വഴക്ക് പതിവായിരുന്നു. സഹോദരിയെ വീട്ടില്‍നിന്ന് പറഞ്ഞയയ്ക്കുന്നതിനെച്ചൊല്ലി ഇവരുടെ അമ്മ മങ്കയര്‍ക്കരസിയും ശരവണനെ വഴക്കു പറയുമായിരുന്നു. അമ്മ വീട്ടിലില്ലാത്ത സമയത്തായിരുന്നു കൊലപാതകം.

മൃതദേഹം വെട്ടി പെട്ടിയിലാക്കി ഇരുചക്രവാഹനത്തില്‍ കോയമ്പത്തൂര്‍ എയര്‍പ്പോര്‍ട്ടിന് പിറകിലെ കുറ്റിക്കാട്ടിലെത്തിച്ച് പെട്രോളൊഴിച്ച് കത്തിച്ചെന്നാണ് കേസ്. ഈ സമയത്തെല്ലാം സംഗീതയുടെ മകളും കൂടെയുണ്ടായിരുന്നു. സംഗീതയെ കാണാത്തതിനെ ക്കുറിച്ച് അമ്മ ചോദിച്ചപ്പോള്‍ പരസ്പരവിരുദ്ധമായി സംസാരിച്ചതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിങ്കാനല്ലൂര്‍ പൊലീസാണ് കേസന്വേഷിച്ചത്. ജീവപര്യന്തം തടവോടൊപ്പം തെളിവുനശിപ്പിച്ചതിന് മൂന്നുവര്‍ഷവും 2,000 രൂപ പിഴയും ജഡ്ജി ശ്രീകുമാര്‍ വിധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു