ദേശീയം

ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റാല്‍ റെയില്‍വെ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാര്‍ക്ക് പരിക്കേറ്റാല്‍ റെയില്‍വെ നഷ്ടപരിഹാരം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി. ലോക്കല്‍ ട്രെയിനുകള്‍ മുംബൈയുടെ ജീവനാഡികളാണെന്ന് നിരീക്ഷിച്ച കോടതി തിരക്കേറിയ ട്രെയിനില്‍ നിന്നും വീണ് ഒരാള്‍ക്ക് പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിട്ടു.

യാത്രയ്ക്കിടെ വീണ് ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ 75കാരനായ യാത്രക്കാരന് 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ജസ്റ്റിസ് ഭാരതി ദാംഗ്രെ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടെ കയറാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണണമെന്ന റെയില്‍വെയുടെ വാദം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ദൈനംദിന ജോലിയുടെ ഭാഗമായി തിരക്കേറിയ ട്രെയിനില്‍ യാത്രചെയ്യുന്നതിനിടെ അപകടമുണ്ടാല്‍ അത് അപ്രതീക്ഷിത സംഭവത്തിന്റെ പരിധിയില്‍ വരാതിരിക്കാന്‍ കാരണങ്ങളില്ലെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന റെയില്‍വെയുടെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

2013ല്‍ ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ ഹുണ്ടിവാലയ്ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന റെയില്‍വെയുടെ നപടിക്കെതിരെ 75കാരന്‍ ബോംബെ ഹൈക്കോടതിയെ സമീപീക്കുകയായിരുന്നു, ട്രെയിനിലെ തിരക്കിനിടയില്‍ നിന്ന് വീണ് പരിക്കേറ്റതിനാല്‍ തലയ്ക്കും കാലിനും സാരമായി പരിക്കേറ്റതായും തുടര്‍ന്ന് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാത്ത സാഹചര്യമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഹുണ്ടിവാലയുടെ വാദം കോടതി അംഗീകരിച്ച് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍