ദേശീയം

ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും മുഖ്യമന്ത്രിമാരുടെയും സംയുക്ത യോഗം ഇന്ന്; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും മുഖ്യമന്ത്രിമാരുടെയും സംയുക്ത യോഗം ഇന്ന് ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് ആയതിനാല്‍, സംസ്ഥാന നിയമ മന്ത്രി പി രാജീവ്, നിയമ സെക്രട്ടറി എന്നിവരാകും കേരളത്തിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കുക.

ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാരുടെ യോഗത്തോട് അനുബന്ധിച്ചാണ് ചീഫ് ജസ്റ്റിസുമാരുടെയും മുഖ്യമന്ത്രിമാരുടെയും സംയുക്ത യോഗം വിളിച്ചിരിക്കുന്നത്. ഇന്നലെ നടന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ യോഗം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഉദ്ഘാടനം ചെയ്തു. 

ജഡ്ജിമാരുടെ ഒഴിവുകളിലേക്ക് നിയമിക്കേണ്ടവരുടെ പട്ടിക ഉടന്‍ കൈമാറാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 126 പേരെ ഹൈക്കോടതി ജഡ്ജിമാരായി ഉയര്‍ത്തിയിട്ടുണ്ട് . വരുംദിവസങ്ങളില്‍ അമ്പതോളം പേരെ കൂടി ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുമെന്നും ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു.


ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത