ദേശീയം

നൂല്‍ കെട്ടുകള്‍ ഹെറോയിനില്‍ മുക്കിവച്ചു, ഉണക്കി കടത്താന്‍ ശ്രമം; 90 കിലോ മയക്കുമരുന്നു പിടിച്ചു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ നൂലില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 90 കിലോഗ്രാം ഹെറോയിന്‍ പിടിച്ചു. വിപണിയില്‍ 450 കോടി രൂപ വില വരുമെന്ന് അധികൃതര്‍ അറിയിച്ചു.

ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഷിപ്പിങ് കണ്ടയ്‌നറില്‍ കത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടിയത്. ഇറാനില്‍നിന്ന് ഗുജറാത്തിലെ അമ്രേലി തുറമുഖത്ത് എത്തിയതാണ് കപ്പല്‍.

നൂല്‍കെട്ടുകള്‍ ഹെറോയിനില്‍ മുക്കിവച്ച് ഉണക്കിയെടുത്താണ് കടത്താന്‍ ശ്രമിച്ചത്. കെട്ടുകണക്കിന് നൂലുകള്‍ കണ്ടയ്‌നറില്‍ ഉണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മന്‍മോഹന്‍ സിങ്ങും അഡ്വാനിയും വീട്ടിലിരുന്ന് വോട്ട് ചെയ്തു

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്