ദേശീയം

വിമാനവും കാറും തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്; അന്വേഷണം- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ വിമാനവും കാറും തമ്മിലുള്ള കൂട്ടിയിടി  തലനാരിഴയ്ക്ക് ഒഴിവായി. വിമാനം പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മറ്റൊരു സ്വകാര്യ വിമാന കമ്പനിയായ ഗോ ഫസ്റ്റ് എയര്‍ലൈനിന്റെ കാര്‍ വിമാനത്തിന്റെ അടിയിലൂടെ പോകാന്‍ ശ്രമിച്ചത്. സംഭവത്തെ കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചു. 

ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ പറ്റ്‌നയിലേക്ക്  പുറപ്പെടാന്‍ ഇന്‍ഡിഗോ എ320 നിയോ വിമാനം തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. ഗോ ഫസ്റ്റ് എയര്‍ലൈനിന്റെ കാര്‍ വിമാനത്തിന്റെ അടിയിലൂടെ പോകാനാണ് ശ്രമിച്ചത്. തലനാരിഴയ്ക്കാണ് വിമാനത്തിന്റെ മുന്‍പിലെ ടയറുമായുള്ള കൂട്ടിയിടി ഒഴിവായത്. വിമാനത്തിന്റെ മുന്‍പിലെ ടയറിന് മുന്നിലാണ് കാര്‍ നിര്‍ത്തിയത്. വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'