ദേശീയം

സൗന്ദര്യ മത്സരം; റാമ്പില്‍ നടന്ന് പൊലീസുകാര്‍; പിന്നാലെ സ്ഥലം മാറ്റം! 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തുവെന്ന കാരണത്താല്‍ തമിഴ്‌നാട്ടില്‍ അഞ്ച് പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം. സ്‌പെഷല്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സ്ഥലംമാറ്റം. 

ഉദ്യോഗസ്ഥര്‍ സൗന്ദര്യ മത്സരത്തിന്റെ റാമ്പില്‍ നടന്നിരുന്നു. പിന്നാലെയാണ് നാഗപട്ടണം പൊലീസ് സൂപ്രണ്ട് അഞ്ച് പേര്‍ക്കെതിരെ നടപടിയുമായി രംഗത്തെത്തിയത്. സെമ്പനാര്‍കോവില്‍ സെപ്ഷ്യല്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സുബ്രഹ്മണ്യന്‍, ശിവനേശന്‍, വനിതാ പൊലീസുകാരായ രേണുക, അശ്വിനി, നിത്യശീല എന്നിവരാണ് സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തത്. ഇവര്‍ക്കെതിരെയാണ് നടപടി

കഴിഞ്ഞ ഞായറാഴ്ച മയിലാടുതുറൈയിലെ സെമ്പനാര്‍കോവിലിലാണ് സൗന്ദര്യ മത്സരം അരങ്ങേറിയത്. നടി യഷിക ആനന്ദയിരുന്നു മുഖ്യാതിഥിയായി പങ്കെടുത്തത്. പൊലീസുകാരുടെ റാമ്പിലെ നടത്തം പിന്നാലെ വൈറലായി മാറുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍