ദേശീയം

ഫുഡ് ഡെലിവറി ബോയ് റോഡില്‍ മരിച്ചനിലയില്‍, തലയ്ക്ക് ഇടിയേറ്റ പാട്; ബൈക്കിന്റെ ടയറില്‍ കുരുങ്ങിയനിലയില്‍ പട്ടം, അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുടെ ജീവനക്കാരന്‍ റോഡില്‍ മരിച്ചനിലയില്‍. വാഹനാപകടമായിരിക്കാം മരണ കാരണമെന്നാണ് സംശയം. ഇടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു യുവാവിന്റെ തല.  

ഡല്‍ഹി- ഫരീദാബാദ് ഹൈവേയില്‍ തുഗ്ലക്കാബാദ് മെട്രോ സ്‌റ്റേഷന് മുന്നില്‍ ഞായറാഴ്ചയാണ് സംഭവം. രാത്രിയില്‍ റോഡില്‍ മൃതദേഹം കിടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സംഭവ സ്ഥലത്തേയ്ക്ക് പോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

32കാരനായ നരേന്ദര്‍ ആണ് മരിച്ചത്. സംഭവസ്ഥലത്ത് അപകടം പറ്റിയ നിലയില്‍ പാഷന്‍ പ്രോ ബൈക്കും കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു വാഹനത്തില്‍ ഇടിച്ച് തലയ്ക്ക് പരിക്കേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 

ബൈക്കിന്റെ പെഡലില്‍ കുരുങ്ങിയ നിലയില്‍ പട്ടം കണ്ടെത്തിയിട്ടുണ്ട്. ഗ്ലാസ് പൊടിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു പട്ടം.റോഡില്‍ കിടക്കുന്ന പട്ടം കാണാതെ യുവാവ് അപകടത്തില്‍പ്പെട്ടതാകാം എന്നാണ് സംശയം. നിയന്ത്രണം വിട്ട് റോഡിലേക്ക് വീണ യുവാവിനെ പിന്നില്‍ വന്ന വാഹനങ്ങള്‍ ഇടിച്ചതാകാമെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

'സോളാർ വച്ചിട്ടും കറന്റ് ബില്ല് 10,030 രൂപ! ഓൺ ​ഗ്രിഡ് ആക്കല്ലേ, കെഎസ്ഇബി കട്ടോണ്ട് പോകും'

രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം; പൗര്‍ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠ

പാണ്ടയില്ലാത്തതു കൊണ്ട് നായകളെ പെയിന്റ് അടിച്ച് ഇറക്കി; മൃ​ഗശാല അധികൃതരുടെ അഡ്ജസ്റ്റ്മെന്റ് പൊളിഞ്ഞു, പ്രതിഷേധം

എന്താണ് അക്ഷയതൃതീയ?; ഐശ്വര്യം ഉറപ്പ്!