ദേശീയം

എന്‍ഐഎ വാദം തള്ളി, വരവര റാവുവിന് ജാമ്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭീമാ കോറെഗാവ് കേസില്‍ തെലുഗു കവി വരവര റാവുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യകാരണങ്ങളാണ് സ്ഥിരം ജാമ്യം അനുവദിക്കുന്നതെന്ന് ജസ്റ്റിസ് യുയു ലളിത് പറഞ്ഞു. നിലവില്‍ ഇടക്കാല ജാമ്യത്തിലാണ് വരവര റാവു.

സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുതെന്ന്, ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി നിര്‍ദേശിച്ചു. സ്ഥിരം ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവിന് എതിരയാണ്, എണ്‍പത്തിരണ്ടുകാരനായ വരവര റാവു സുപ്രീം കോടതിയെ സമീപിച്ചത്. സ്ഥിരം ജാമ്യം നല്‍കുന്നതിനെ ദേശീയ അന്വേഷണ ഏജന്‍സി എതിര്‍ത്തിരുന്നു.

2017 ഡിസംബര്‍ 13ന് പൂനെയിലെ എല്‍ഗാര്‍ പരിഷത്ത് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് വരവര റാവു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. പ്രസംഗം സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്നതാണെന്നായിരുന്നു കേസ്. പിറ്റേന്ന് ഭീമാ കോറെഗാവില്‍ നടന്ന അക്രമത്തിന് പ്രസംഗം കാരണമായതായും പൊലീസ് ആരോപിച്ചു. മാവോയിസ്റ്റ് ബന്ധമുള്ളവരാണ് സമ്മേളനം സംഘടിപ്പിച്ചത് എന്നാണ് പൂനെ പൊലീസിന്റെ കേസ്. ഇതു പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. 

ഹൈദരാബാദിലെ വീട്ടില്‍നിന്ന് 2018 ഓഗസ്റ്റിലാണ് വരവര റാവുവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു