ദേശീയം

'ഒന്നും പേടിക്കേണ്ട' രണ്ടുദിവസം മുന്‍പ് പറഞ്ഞു; അമിത് ഷായെ ഞെട്ടിച്ച് നിതീഷിന്റെ 'മറുകണ്ടം ചാടല്‍'

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎ വിടാതിരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശ്രമങ്ങള്‍ നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച മുന്നണി വിടുന്നതിന് രണ്ടുദിവസം മുന്‍പ് അമിത് ഷാ നിതീഷ് കുമാറുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ 'ഒന്നും പേടിക്കാനില്ല' എന്നായിരുന്നു അമിത് ഷായോട് നിതീഷ് നല്‍കിയ മറുപടിയെന്ന് ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പലതവണ നിതീഷുമായി സംസാരിച്ചിട്ടുണ്ട്. എന്നാല്‍ അന്നൊന്നും നിതീഷ് ഒരു പരാതിയും പറഞ്ഞില്ലെന്നും സുശീല്‍ കുമാര്‍ മോദി കൂട്ടിച്ചേര്‍ത്തു. 

2020ലെ തെരഞ്ഞെടുപ്പില്‍ നിതീഷിനൊപ്പം സഖ്യം വേണ്ടെന്ന് താനുള്‍പ്പെടെ പല നേതാക്കളും പറഞ്ഞതാണെന്നും എന്നാല്‍ ദേശീയ നേതൃത്വം അംഗീകരിച്ചില്ലെന്നും കേന്ദ്രമന്ത്രി ആര്‍ കെ സിങ് പറഞ്ഞു. 

അതേസമയം, സത്യപ്രതിജ്ഞയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട നിതീഷ് കുമാര്‍ മോദിയ്ക്ക് എതിരെ കടന്നാക്രമണം നടത്തി. 2014ല്‍ ജയിച്ചതുപോലെ 2024ല്‍ ജയിക്കാന്‍ കഴിയുമെന്ന് കരുതേണ്ട എന്നായിരുന്നു നിതീഷിന്റെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത