ദേശീയം

പെരിയാര്‍ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം; സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്



ചെന്നൈ: സാമൂഹ്യ പരിഷ്‌കാര്‍ത്താവ് പെരിയാര്‍ ഇ വി രാമസാമി നായ്ക്കറുടെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്ത തമിഴ് ചലച്ചിത്ര സംഘട്ടന സംവിധായകന്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍. തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകത്തിന്റെ പരാതിയിലാണ് അറസ്റ്റ്. ചെന്നൈ സൈബര്‍ ക്രൈം പൊലീസാണ് നടപടിയെടുത്തത്.

ഹിന്ദു മുന്നണിയുടെ കലാ-സാംസ്‌കാരിക വിഭാഗത്തിന്റെ പ്രസിഡന്റാണ് കനല്‍ കണ്ണന്‍. ശ്രീരംഗം രംഗനാഥ ക്ഷേത്രത്തിന് മുന്നിലുള്ള പ്രതിമ തകര്‍ക്കണമെന്നാണ് ഇയാള്‍ ആഹ്വാനം ചെയ്തത്. ദൈവമില്ല എന്ന് പറഞ്ഞയാളുടെ പ്രതിമ ക്ഷേത്രത്തിന് മുന്നില്‍ വയ്ക്കരുതെന്നും അത് തകര്‍ക്കണമെന്നുമാണ് കനല്‍ കണ്ണന്‍ പറഞ്ഞത്.

അറസ്റ്റിന്റെ സൂചന ലഭിച്ചത് തൊട്ടുപിന്നാലെ മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കം കനല്‍ കണ്ണന്‍ നടത്തിയിരുന്നു. എന്നാല്‍ കോ
ടതി ജാമ്യാപേക്ഷ തള്ളി. പുതുച്ചേരിയില്‍ നിന്നാണ് ഇയാളെ പൊലീസ് അറസറ്റ് ചെയ്തത്. തമിഴിന് പുറമേ മലയാളം, കന്നട, തെലുങ്ക്, ഹിന്ദി സിനിമകളില്‍ പ്രവര്‍ത്തിച്ച സംഘട്ടന സംവിധായകനാണ് കണ്ണന്‍. ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം