ദേശീയം

പളനിസാമിക്ക് കനത്ത തിരിച്ചടി; പനീര്‍സെല്‍വത്തെ എഐഎഡിഎംകെയില്‍ നിന്നും പുറത്താക്കിയത് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അണ്ണാഡിഎംകെയിലെ അധികാരത്തര്‍ക്കത്തില്‍ എടപ്പാടി പളനിസാമിക്ക് കനത്ത തിരിച്ചടി. ഒ പനീര്‍സെല്‍വത്തെ പുറത്താക്കിയ ജനറല്‍ കൗണ്‍സില്‍ തീരുമാനം നിയമവിധേയമല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. എടപ്പാടി പളനിസാമിയെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയാക്കിയ നടപടിയും ഹൈക്കോടതി റദ്ദാക്കി. 

പനീര്‍സെല്‍വത്തെയും ഒപിഎസ് പക്ഷത്തുള്ളവരെയും പുറത്താക്കിയത് അടക്കം ജൂലൈ 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ എടുത്ത എല്ലാ തീരുമാനങ്ങളും മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. ജനറല്‍ കൗണ്‍സില്‍ യോഗം സാധുവല്ലെന്നും ജസ്റ്റിസ് ജി ജയചന്ദ്രന്റെ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ജൂണ്‍ 23 ന് മുമ്പുണ്ടായിരുന്ന സ്ഥിതി എന്താണോ അതു തുടരണമെന്ന് കോടതി വിധിച്ചു. ഇതനുസരിച്ച് പനീര്‍സെല്‍വം പാര്‍ട്ടിയുടെ കോര്‍ഡിനേറ്ററായും, പളനിസാമി സഹ കോര്‍ഡിനേറ്ററായും തുടരും. പാര്‍ട്ടി കോര്‍ഡിനേറ്ററും സഹ കോര്‍ഡിനേറ്ററും ഒരുമിച്ച് മാത്രമേ ജനറല്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കാനാകൂ എന്നും കോടതി വിധിച്ചു.  എഐഎഡിഎംകെയില്‍ നിന്നും പുറത്താക്കിയ ജനറല്‍ കൗണ്‍സില്‍ തീരുമാനത്തിനെതിരെ പനീര്‍സെല്‍വം നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി വിധി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ