ദേശീയം

500 രൂപയെ ചൊല്ലി തര്‍ക്കം; പുലര്‍ച്ചെ ഒന്നരയ്ക്ക് അറുത്തെടുത്ത് തലയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍

സമകാലിക മലയാളം ഡെസ്ക്

ഗുവഹാത്തി: 500 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. വെട്ടിയ തലയും കൊലപ്പെടുത്താന്‍ ഉപയോഗിച്ച് ആയുധവുമായി പത്ത് കിലോമീറ്റര്‍ ദൂരം നടന്ന് പ്രതി സുനിറാം മാഡ്രി പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. അസമിലെ സോനിത്പൂര്‍ ജില്ലയിലാണ് സംഭവം.

ബ്രോയിലര്‍ ഹെംറോ എന്ന അന്‍പത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. ഇരുവരും ജില്ലയിലെ രംഗപാറ പോലീസ് സ്‌റ്റേഷന് കീഴിലുള്ള ദയാല്‍പൂര്‍ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. തിങ്കളാഴ്ച രാത്രി ഹെംറോ ഭാര്യയ്‌ക്കൊപ്പം വീട്ടുമുറ്റത്ത് ഇരിക്കുന്നതിനിടെയാണ് സംഭവം. അന്ന് വൈകീട്ട് ഗ്രാമത്തില്‍ ഒരു ഫുട്‌ബോള്‍ മത്സരം നടന്നിരുന്നു. അതിനിടെ ഹെംറോ സുനീറാമാനിനോട് 500രൂപ കടം ചോദിച്ചിരുന്നു. എന്നാല്‍ അത് നല്‍കാന്‍ സുനിറാം തയ്യാറായില്ല. ഫുട്‌ബോള്‍ മത്സരത്തിന് ശേഷം നടന്ന ഡിന്നര്‍ പാര്‍ട്ടിയിലേക്ക് പോകാന്‍ സുനിറാം ഹെംറോയെ വിളിച്ചിരുന്നെങ്കിലും സുനിറാമിനൊപ്പം പോകാന്‍ ഹെംറോ കൂട്ടാക്കിയില്ല. ഈ സമയത്ത് കടം ചോദിച്ചതിന് സുനിറാം ഹെംറോയെ കളിയാക്കുകയും ചെയ്തിരുന്നു.

ഹെംറോയുടെ മറുപടിയില്‍ പ്രകോപിതനായ സുനിറാം കത്തികൊണ്ടു 25 തവണ വെട്ടുകയും തലയറുക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതിനുശേഷം അറുത്തെടുത്ത തലയുമായി പത്തുകിലോമീറ്റര്‍ ദൂരം നടന്ന് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച അര്‍ധരാത്രി ഒന്നരയോടെയാണ് അറുത്തെടുത്ത തലയുമായി അയാല്‍ സ്‌റ്റേഷനില്‍ എത്തിയത്. ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ ഇയാളെ കണ്ട് അമ്പരന്നെങ്കിലും ഇത് തന്റെ സുഹൃത്തായ ഹെംറോമിന്റെ തലയാണെന്ന് വെളിപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന