ദേശീയം

ഹിമാചലില്‍ മിന്നല്‍ പ്രളയം, ഉരുള്‍പൊട്ടല്‍; 14 പേര്‍ മരിച്ചതായി സംശയം, റോഡുകള്‍ ഒലിച്ചുപോയി - വിഡിയോ

സമകാലിക മലയാളം ഡെസ്ക്

സിംല: ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയില്‍ മിന്നല്‍ പ്രളയത്തിലും ഉരുള്‍ പൊട്ടലിലും പതിനാലു പേര്‍ മരിച്ചതായി സംശയം. സമീപ ജില്ലകളിലും കനത്ത മഴയില്‍ ആള്‍നാശമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മണ്ഡി ബാഘി നുല്ലയില്‍ വീടു തകര്‍ന്നു കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം അര കിലോമീറ്റര്‍ അകലെ നിന്നു കണ്ടെടുത്തു. കുടുംബത്തിലെ അഞ്ചു പേരെ ഒഴുക്കിപ്പെട്ടു കാണാതായി. മറ്റൊരു കുടുംബത്തിലെ എട്ടു പേര്‍ ഉരുള്‍പൊട്ടലില്‍ മരിച്ചതായി സംശയിക്കുന്നു. ഇവരുടെ വീട് പൂര്‍ണമായും തകര്‍ന്നു. 

ജില്ലയിലെ ഒട്ടറെ റോഡുകള്‍ മഴയിലും മലവെള്ളപ്പാച്ചിലിലും ഒലിച്ചു പോയി. റെയില്‍വേ പാലം തകര്‍ന്നു വീണു. ഒട്ടേറെ വാഹനങ്ങള്‍ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഗതാഗത സംവിധാനവും ആശയ വിനിയമ സൗകര്യങ്ങളും താറുമാറായതിനാല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രക്ഷാപ്രവര്‍ത്തനവും വൈകുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്