ദേശീയം

'ആത്മാഭിമാനം പണയപ്പെടുത്തില്ല', പദവി ഒഴിഞ്ഞ് ആനന്ദ് ശര്‍മയും; സ്റ്റിയറിങ് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ജമ്മു കശ്മീരിലെ പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജിവെച്ചതിന് സമാനമായി പദവി ഒഴിഞ്ഞ് ആനന്ദ് ശര്‍മയും. കോണ്‍ഗ്രസ് ഹിമാചല്‍ പ്രദേശ് സ്റ്റിയറിങ് കമ്മിറ്റിയില്‍ നിന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ രാജിവെച്ചത്. ആത്മാഭിമാനം പണയപ്പെടുത്തില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടി.

പാര്‍ട്ടിയുടെ അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായതിനാല്‍ ജമ്മു കശ്മീരിലെ പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനം തരംതാഴ്ത്തലായി വിലയിരുത്തിയാണ് ഗുലാം നബി ആസാദ് പദവി ഒഴിഞ്ഞതെന്നാണ് അന്ന് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കിയ സൂചന. മുതിര്‍ന്ന നേതാവ്, മുന്‍ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹത്തെ സംസ്ഥാനത്തിന്റെ പ്രചാരണ ചുമതല ഏല്‍പ്പിച്ചത് തരംതാഴ്ത്തുന്നതിന് തുല്യമാണെന്ന് പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തിനെതിരെ കത്തെഴുതിയ ജി-23 നേതാക്കളില്‍ പ്രധാനിയാണ് ആസാദ്. ഇതിന് പിന്നാലെയാണ് ജി-23 നേതാക്കളില്‍ തന്നെ ഉള്‍പ്പെടുന്ന ആനന്ദ് ശര്‍മയും പദവി ഒഴിഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു