ദേശീയം

ട്രക്ക് തടഞ്ഞ് 12 കോടിയുടെ മൊബൈല്‍ ഫോണുകള്‍ അടിച്ചുമാറ്റി; 24 മണിക്കൂറിനുള്ളില്‍ വീണ്ടെടുത്ത് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: കണ്ടെയ്‌നര്‍ ട്രക്കില്‍ കൊണ്ടു പോകുകയായിരുന്ന 12 കോടിയുടെ മൊബൈല്‍ ഫോണുകള്‍ അടിച്ചുമാറ്റി കള്ളന്‍മാര്‍. 24 മണിക്കൂറിനുള്ളില്‍ വീണ്ടെടുത്ത് പൊലീസ്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. നാല് പേരടങ്ങിയ സംഘമാണ് മോഷണത്തിന് പിന്നില്‍. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. 

മധ്യപ്രദേശില്‍ നിന്ന് കണ്ടെയ്‌നറില്‍ ഹരിയാനയിലേക്ക് കൊണ്ടുപോകുകയായിരുന്നു മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍. അതിനിടെയാണ് മോഷണം നടന്നത്. മൊത്തം 12 കോടിയുടെ മൊബൈല്‍ സെറ്റുകളാണ് മോഷ്ടിക്കപ്പെട്ടത്. സംഭവം നടന്ന സ്ഥലത്ത് നിന്ന് 400 കിലോമീറ്റര്‍ അകലെ വച്ചാണ് ഫോണുകള്‍ പൊലീസ് വീണ്ടെടുത്തത്. ഇന്‍ഡോറിന് സമീപം മറ്റൊരു ട്രക്കില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. 

തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് ഗുഡ്ഗാവിലേക്ക് കൊണ്ടു പോകുകയായിരുന്നു മൊബൈല്‍ ഫോണുകള്‍ എന്ന് പൊലീസ് പറയുന്നു. നാല് പേരടങ്ങിയ സംഘം ട്രക്ക് തട്ടിയെടുത്ത് മൊബൈല്‍ മോഷ്ടിച്ച ശേഷം ട്രക്ക് ഡ്രൈവറെ നരസിങ്പുരില്‍ ഇറക്കിവിട്ടു. ട്രക്ക് നാലംഗ സംഘം തട്ടിയെടുത്തതായി വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണമാണ് മോഷണം പൊളിച്ചത്. 

മോഷ്ടിച്ച ഫോണുകള്‍ മറ്റൊരു ട്രക്കിലേക്ക് സംഘം മാറ്റിയിരുന്നു. പിന്നാലെ ഈ ട്രക്ക് പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി. രക്ഷപ്പെട്ട നാലംഗ സംഘത്തിനായി തിരച്ചിലും ശക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു