ദേശീയം

ഗുജറാത്ത് പോളിങ്ങ് ബൂത്തിലേക്ക് ; 89 മണ്ഡലങ്ങളില്‍ ഇന്ന് വിധിയെഴുത്ത്; പ്രതീക്ഷയോടെ പാര്‍ട്ടികള്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിങ് ഇന്ന്. തെക്കന്‍ ഗുജറാത്തിലെയും കച്ഛ്-സൗരാഷ്ട്ര മേഖലയിലെയും 19 ജില്ലകളിലെ 89 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുക. 788 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചു മണി വരെയാണ് വോട്ടെടുപ്പ്. 
ബിജെപിയും പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും തമ്മിലാണ് മുഖ്യമത്സരമെങ്കിലും ആം ആദ്മി പാര്‍ട്ടിയും പ്രചാരണരംഗത്ത് സജീവമാണ്. ഒരു സീറ്റ് ഒഴികെ മറ്റെല്ലാ മണ്ഡലത്തിലും എഎപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്.

39 പാര്‍ട്ടികളാണ് സംസ്ഥാനത്ത് മത്സരരംഗത്തുള്ളത്. 718 പുരുഷ സ്ഥാനാര്‍ത്ഥികളും 70 വനിതാ സ്ഥാനാര്‍ത്ഥികളും ജനവിധി തേടുന്നു. ആദ്യഘട്ടത്തില്‍ 2,39,76,670 വോട്ടര്‍മാര്‍ ജനഹിതം രേഖപ്പെടുത്തും. തൂക്കുപാലം തകര്‍ന്ന് 130 ലേറെ പേര്‍ മരിച്ച മോര്‍ബിയും ഇന്ന് പോളിങ്ങ് ബൂത്തിലെത്തും.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദന്‍ ഗഡ്‌വി, മുന്‍ ഗുജറാത്ത് മന്ത്രിയായ പരിഷോത്തം സോളങ്കി, ആറ് തവണ എംഎല്‍എയായി കുന്‍വര്‍ജി ബവാലി, കാന്തിലാല്‍ അമൃതീയ, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേഡജയുടെ ഭാര്യ റിവാബ്, ഗുജറാത്ത് എഎപി സംസ്ഥാന അധ്യക്ഷന്‍ എന്നിവരാണ് ആദ്യഘട്ട മത്സരരംഗത്തെ പ്രമുഖര്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

ഇതാ വാട്‌സ്ആപ്പിന്റെ പുതിയ ആറു ഫീച്ചറുകള്‍

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ഡോക്ടര്‍ക്കെതിരെ പുനരന്വേഷണം

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?