ദേശീയം

ഇന്ന് എന്റെ ജന്മദിനം; കാറിലെത്തിയ അജ്ഞാതന്‍ ചോക്ലേറ്റ് വിതരണം ചെയ്തു; ഭക്ഷ്യവിഷബാധ; 17 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അജ്ഞാതന്‍ വിതരണം ചെയ്ത ചോക്ലേറ്റ് കഴിച്ച് പതിനേഴ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലാണ് സംഭവം. ഭക്ഷ്യവിഷബാധയേറ്റ എല്ലാ വിദ്യാര്‍ഥികളും ആശുപത്രിയിലാണെന്നും അപകടനില തരണം ചെയ്തതായും അധികൃതര്‍ പറഞ്ഞു.

നോര്‍ത്ത് അംബസാരി റോഡിലുള്ള മദന്‍ ഗോപാല്‍ ഹൈസ്‌കൂളിലെ മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലെ കുട്ടികള്‍ക്കാണ് അജ്ഞാതന്‍ ചോക്ലേറ്റ് വിതരണം ചെയ്തത്. കുട്ടികള്‍ ഇത് കഴിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. 

ഇന്ന് തന്റെ ജന്മദിനമാണെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടികള്‍ക്ക് ചോക്ലേറ്റ് നല്‍കിയത്. ചോക്ലേറ്റ് കഴിച്ച് ഒരു മണിക്കൂറിനുള്ളില്‍ 17 വിദ്യാര്‍ഥികള്‍ക്ക് നെഞ്ചുവേദ അനുഭവപ്പെടുകയും ഛര്‍ദിക്കുകയും ചെയ്തു. ഉടന്‍ തന്നെ വിദ്യാര്‍ഥികളെ സിതാബുള്‍ഡിയിലെ ലതാ മങ്കേഷ്‌കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരും അപകടനില തരണം ചെയ്തതായും മൂന്ന് വിദ്യാര്‍ഥികള്‍ തീവ്രപരിചരണ വിഭാഗത്തിലുമാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു, 

കറുത്തകാറില്‍ എത്തിയ ആളാണ് ചോക്ലേറ്റ് വിതരണം ചെയ്തതെന്ന് കുട്ടികള്‍ പറഞ്ഞു. കുറ്റവാളിയെ പിടികൂടാന്‍ പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു