ദേശീയം

കോണ്‍സ്റ്റബിളിനെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി; ഇന്‍സ്‌പെക്ടറെ വനിതാ പൊലീസുകാര്‍ തട്ടിക്കൊണ്ടുപോയി, കേസ്‌

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: വനിതാ കോണ്‍സ്റ്റബിളിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ഇന്‍സ്‌പെക്ടറെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥകള്‍ക്കെതിരെ കേസ്. കോടതിയുടെ ഉത്തരവ് പ്രകാരമാണ് വനിതാ ഇന്‍സ്‌പെക്ടര്‍ക്കും കോണ്‍സ്റ്റബിളിനുമെതിരെ കേസെടുത്തത്. ഇന്‍സ്‌പെക്ടര്‍ നിഷു തോമറിനെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്.

വനിതാ പൊലീസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ കേസ് എടുത്തതിന് പിന്നാലെ നിഷു തോമറിനെ സസ്‌പെന്റ് ചെയ്തിരുന്നു. അതിനിടെ കോടതിയില്‍ കീഴടങ്ങാനെത്തിയ തോമറിനെ സെപ്റ്റംബര്‍ 22ന് മഹിളാ താനെയിലെ വനിത ഇന്‍സ്‌പെക്ടര്‍ മീര കുശ്വാഹ അറസ്റ്റ് ചെയ്തിരുന്നു. അന്ന് മുതല്‍ തോമറിനെ കാണാനില്ലന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ഭാര്യ കോടതിയെ സമീപിച്ചു. ഇതേതുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തത്.

തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന, വധ ഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കുശ്വാഹയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തതെന്ന് സുല്‍ത്താന്‍പൂര്‍ പൊലീസ് സൂപ്രണ്ട് സോമെന്‍ ബര്‍മ പറഞ്ഞു.നിഷു തോമറിനെ കണ്ടെത്താന്‍ അഞ്ച് ടീമുകളെ രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു.

ജൂലായില്‍ ആണ് വനിതാ കോണ്‍സ്റ്റബളിനെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് തന്റെ ഭര്‍ത്താവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് അദ്ദേഹത്തിന്റെ ഭാര്യ കുസും ദേവി. കേസുമായി ബന്ധപ്പെട്ട് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കീഴടങ്ങാന്‍ എത്തിയപ്പോഴാണ് എസ്എച്ച്ഒ അര്‍സ്റ്റ് ചെയ്തതെന്ന് ഭാര്യ ദേവി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം